തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ നെഞ്ചിനും തലയ്ക്കും ഏറ്റ ഗുരുതര ക്ഷതങ്ങളും അതിനെ തുടർന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ലെബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഇക്കാര്യം ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്നത് നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ
അക്ഷരാവിഷ്ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം ജൂൺ 4-ന് വ്യാഴാഴ്ചപ്രകാശനം ചെയ്യും. വൈകുന്നേരം 7:30-ന് ഐ.സി.സി. മാഗ്ലൂർ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടക്കുക.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. ......
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും പൂർത്തിയായി. യുഡിഎഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടി പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ......
തിരുവനന്തപുരം: കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചേർന്ന് നടത്തിയ പശുവളർത്തലിന്റെയും കോളേജ് കാലത്തെ തന്റെ പോക്കറ്റ് മണിയുടെയും ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകക്ഷീര ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കുട്ടിക്കാലത്ത് വീട്ടിൽ പശുക്കളുണ്ടായിരുന്നു. ......
കൊച്ചി:/ തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച 'സേഫ് കേരള' പദ്ധതിയുടെ എ.ഐ ക്യാമറ കരാർ തുകയെച്ചൊല്ലി സർക്കാരും ഉപകരാർ കമ്പനിയും വീണ്ടും നിയമപോരാട്ടത്തിൽ. പദ്ധതിയിനത്തിൽ തങ്ങൾക്ക് ലഭിക്കാനുള്ള 36.95 കോടി രൂപയുടെ കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ആസ്ഥാനമായുള്ള എസ്.ആർ.ഐ.ടി (SRIT) ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. ......
കൊച്ചി/ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിനെതിരെയുള്ള അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വരുന്ന വെള്ളിയാഴ്ച (ജൂൺ 5) നിർണായക വിധി പ്രസ്താവിക്കും. സി.എം.ആർ.എൽ (CMRL) അധികൃതർ നൽകിയ അപ്പീൽ പരിഗണിച്ച കോടതി, വിധി വരുന്നതുവരെ അവർക്കെതിരെ കടുത്ത തുടർനടപടികൾ പാടില്ലെന്ന് താല്ക്കാലിക നിർദ്ദേശം നൽകിയിട്ടുണ്ട്. ......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നിൽ പാർട്ടിയുടെ സംഘടനാപരമായ വീഴ്ചകൾക്കൊപ്പം സി.പി.എം നയങ്ങളും ചില നേതാക്കളുടെ പെരുമാറ്റവും കാരണമായതായി കേരള കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തൽ. ......
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് നിയമസഭയിൽ വോട്ടെടുപ്പ് ആരംഭിക്കുക. ......